മുംബൈ: നീണ്ട 14 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും സെവാഗ്-ദ്രാവിഡ് റീയൂണിയന്. 2012ല്‍ ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റിലാണ് അവസാനമായി വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ഇന്ത്യക്കായി ഒന്നിച്ചു കളിച്ചത്.
14 വര്‍ഷത്തിനുശേഷം ഇവരല്ല വീണ്ടും ഒന്നിക്കുന്നത്, ഇവരുടെ മക്കളാണെന്നു മാത്രം. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന് എതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിൽ വിരേന്ദര്‍ സെവാഗിന്റെ മകന് ആര്യവീറും രാഹുല്‍ ദ്രാവിഡിന്റെ മകന് അന്‍വയും ഇടംനേടി.
ഇന്ത്യ അണ്ടര്‍ 19 ടീം ഓസ്ട്രേലിയയില്‍ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും കളിക്കും.
വലംകൈ ബാറ്ററായ ആര്യവീര്‍ 2026 ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 2024ല്‍ കൂച്ച് ബെഹര്‍ ട്രോഫിയില്‍ മേഘാലയയ്ക്ക് എതിരേ 297 അടിച്ചതോടെയാണ് ആര്യവീര്‍ ശ്രദ്ധാകേന്ദ്രമായത്.
അന്വയ് ദ്രാവിഡ് ജൂലൈയില്‍ ശ്രീലങ്ക അണ്ടര്‍ 19 ടീമിന് എതിരായ ഇന്ത്യ അണ്ടര്‍ 19 സംഘത്തില്‍ ഉണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ രണ്ടാമത്തെ മകനാണ്.